mami-case-ranjith-2

കോഴിക്കോട്ടെ മാമി തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം  ചെയ്തതോടെ കാണാതായ മാമിയുടെ ഡ്രൈവറെയും ഭാര്യയേയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് എലത്തൂര്‍ സ്വദേശിയായ രജിത്തിനെയും ഭാര്യ തുഷാരയെയും കണ്ടെത്തിയത്. രാത്രിയോടെ ഇരുവരെയും പൊലീസ് കോഴിക്കോട്ടെത്തിക്കും

 

 

2023 ഓഗസ്റ്റ് 9നാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമിയെ കോഴിക്കോട് നിന്ന് കാണാതാവുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി മുപ്പത് വര്‍ഷമായി മാമിയുടെ ഡ്രൈവറായ രജിത്തിനെ ചൊവാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മാമിയുടെ തിരോധാനത്തില്‍ രജിത്തിന് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ നിഗമനം.

ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്തിയ വിവരം തുഷാര സഹോദരനെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഇരുവരെയും കുറിച്ച് വിവരമില്ലാതെയായതോടെയാണ് കുടുംബം നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. മകനെയടക്കം അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതില്‍ രജിത്ത് കടുത്തമാനസിക സമര്‍ദത്തിലായിരുന്നുവെന്ന് ബന്ധുകള്‍ പറഞ്ഞു.

 

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും മുറിയെടുത്തതായി പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ട്രെയിന്‍ കയറി പോയതായി കണ്ടെത്തിയത്.  ഗുരുവായൂരിലെ  ഹോട്ടലില്‍ നിന്നാണ് രജിത്തിനെയും തുഷാരയെയും പൊലീസ് കണ്ടെത്തിയത്. കോഴിക്കോട്ട് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇരുവരും ഗുരുവായൂരിലെത്തിയത്. 

 

ENGLISH SUMMARY:

Mami missing case; Missing driver and wife found in Guruvayur