കരാറുകാർ മരുന്നു വിതരണം നിർത്തിയതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പല മരുന്നുകളും കിട്ടാനില്ലാതായി. 90 കോടി രൂപ കുടിശിക ആയതോടെയാണ് ഇന്നലെ മുതൽ കരാറുകാർ വിതരണം നിർത്തിയത്. ഇതോടെ വലിയ തുക കൊടുത്ത് പുറത്ത് നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ് സാധാരണക്കാർ
ഇത് മലപ്പുറം തിരൂര്‍ സ്വദേശിയായ അമ്മിണി. നാലുവര്‍ഷമായി അര്‍ബുദരോഗിയാണ് ഈ 52കാരി. മെഡിക്കല്‍ കോളജിലെ ന്യായവില മരുന്നുഷോപ്പുകളുടെ അഞ്ച് കൗണ്ടറുകളിലാണ് മരുന്നിനായി അമ്മിണിയുടെ സഹോദരി സുലോചന അന്വേഷിച്ച് നടന്നത്. കാരുണ്യ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങാമെന്ന് കരുതിയപ്പോള്‍ വേണ്ട രേഖകള്‍ ഇല്ലാത്തതിനാല്‍ അതും മുടങ്ങി. ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലെ വില കേട്ടപ്പോള്‍ സുലോചന നിസഹായാവസ്ഥയിലായി. കൈയിലുള്ളത് ആകെ രണ്ടായിരം രൂപ മാത്രം. അമ്മിണിയുടെ മാത്രം അവസ്ഥയല്ലയിത്. മരുന്നുവിതരണം നിര്‍ത്തി ആദ്യം ദിവസം തന്നെ പല മരുന്നുകളും കിട്ടാനില്ല. ജനുവരി ഒന്നിന് മരുന്ന് വിതരണം നിര്‍ത്തുമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് പോലും അധികൃതര്‍ വിതരണക്കാരെ ബന്ധപ്പെട്ടിട്ടില്ല