എരുമേലി പേട്ടതുള്ളലിന് മുന്നോടിയായി ചന്ദനക്കുടം ഘോഷയാത്ര നടന്നു.. എരുമേലിയിലെ വീടുകളും കച്ചവട സ്ഥാപനങ്ങളും ഘോഷയാത്രയെ വരവേറ്റു. ഇന്നലെ രാത്രി ആരംഭിച്ച ഘോഷയാത്ര പുലർച്ചെ മൂന്നുമണിയോടെയാണ് അവസാനിച്ചത്..
മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ എരുമേലി ചന്ദനകുടത്തിനുള്ള ഒരുക്കങ്ങളെല്ലാം ദിവസങ്ങൾക്കു മുൻപേ പൂർത്തിയായിരുന്നു.. അമ്പലപ്പുഴ ആലങ്ങാട് പേട്ട സംഘങ്ങളും ജമാഅത്ത് പ്രതിനിധികളും സാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനത്തിന് ശേഷമാണ് ചന്ദനക്കുടം ഘോഷയാത്രയ്ക്ക് തുടക്കമായത്.. മഴമൂലം തുടങ്ങാൻ അല്പം വൈകിയ ചന്ദനകുടം ഘോഷയാത്ര മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു..
പേട്ടതുള്ളലിന് മുന്നോടിയായി നടത്തപ്പെടുന്ന ചന്ദനക്കുടം ഘോഷയാത്രയെ നാടൊന്നാകെ വരവേറ്റു..രാത്രി 8 മണിയോടെ ആരംഭിച്ച ചന്ദനകുടം ഘോഷയാത്ര സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുലർച്ചെ മൂന്നരയോടെയാണ് എരുമേലി നൈനാർ ജുമാ മസ്ജിദിൽ സമാപിച്ചത്..ഇന്നലെ അർദ്ധരാത്രി മുതൽ എരുമേലിയിൽ പൊലീസിന്റെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.. നിലവിലുള്ള 520 പൊലീസുകാർക്ക് പുറമേ ചന്ദനക്കുടത്തിനും പേട്ട തുള്ളലിനുമായി ക്രമീകരണങ്ങൾക്ക് 100 പൊലീസുകാരെ കൂടി എരുമേലിയിൽ അധികമായി വിന്യസിച്ചിട്ടുണ്ട്