mami-rajith-statement

കോഴിക്കോട് മാമി തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെ കാണാതായ ഡ്രൈവർ രജിത്ത് കുമാറിന്റെയും ഭാര്യ തുഷാരയുടെയും മൊഴി രേഖപ്പെടുത്തി പൊലീസ്. ക്രൈംബ്രാഞ്ചിന്റെ തുടർച്ചയായ ചോദ്യം ചെയ്യലിലുണ്ടായ മനോവിഷമത്തിലാണ് കോഴിക്കോട്ടുനിന്നും മാറി നിന്നത് എന്നാണ്  ഇരുവരും മൊഴി നൽകിയത്. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.  

തങ്ങൾക്ക് മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും മൊഴിയിൽ പറയുന്നു. ഗുരുവായൂരിൽ നിന്നും ഇന്നലെ രാത്രിയാണ് കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ രജിത്തിനെയും ഭാര്യയെയും എത്തിച്ചത്. പിന്നീട് ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിച്ചേക്കും.

The police have recorded the statements of Rajith Kumar, the driver who went missing following the Crime Branch interrogation in the Kozhikode Mami disappearance case:

The police have recorded the statements of Rajith Kumar, the driver who went missing following the Crime Branch interrogation in the Kozhikode Mami disappearance case, and his wife, Tushara. Both stated that they stayed away from Kozhikode due to mental distress caused by the continuous questioning by the Crime Branch.