കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കടന്ന് ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയാന്‍ റെയിൽ ഫെൻസിങ് പരീക്ഷണം. കോയമ്പത്തൂര്‍ എട്ടിമടയ്ക്കും വാളയാറിനുമിടയിലാണ് റെയില്‍വേയുടെ പദ്ധതി. വനമേഖലയിലൂടെ റെയില്‍പാത കടന്നുപോവുന്നതിനാല്‍ വന്യമൃഗങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതും ലക്ഷ്യമാണ്.
വാളയാറിനും കോയമ്പത്തൂർ എട്ടിമടയ്ക്കുമിടയില്‍ വനമേഖലയിലൂടെ ട്രെയിൻ കടന്നുപോവുന്ന ട്രാക്കുകൾക്ക് ഇരുവശത്തുമാണ് റെയില്‍ ഫെന്‍സിങ്. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ കാട്ടാനകളും വന്യമൃഗങ്ങളും ട്രാക്കിലേക്ക് കടക്കുന്നത് നിയന്ത്രിക്കാനായെന്നും പദ്ധതി വിജയകരമാണെന്നും റെയിൽവേ കണ്ടെത്തിയിട്ടുണ്ട്.
ട്രെയിന്‍ സഞ്ചരിക്കുന്ന സമയത്തും കാട്ടാനകൾക്ക് ഇരുവശത്തേക്കും കടന്നുപോകാൻ വാളയാർ, എട്ടിമട മേഖലയിൽ റെയിൽവേ നിർമിക്കുന്ന രണ്ടാമത്തെ അടിപ്പാതയുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്. റെയിൽവേയാണു പദ്ധതിയുടെ നിർമാണ ചെലവ് വഹിക്കുന്നത്. നേരത്തെ വാളയാറില്‍ തുടങ്ങി കൊട്ടേക്കാട് വരെ വനംവകുപ്പും റെയിൽവേയും ചേർന്നു നിർമിക്കാൻ തീരുമാനിച്ചിരുന്ന റെയിൽ വേലിയുടെ മാതൃകയിലാണ് റെയിൽഫെൻസിങ് ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തിലെ നാല്‍പ്പത് ശതമാനം നിർമാണവും പൂർത്തിയായി. ആദ്യഘട്ടം പൂര്‍ത്തിയായാൽ ഉടൻ മറ്റു ഭാഗങ്ങളിലും ഫെൻസിങ് നിർമാണം ആരംഭിക്കും.