swami-son-reaction

TOPICS COVERED

തിരുവനന്തപുരം വഴിമുക്കിലെ സ്വാമി സത്യത്തില്‍ സമാധിയായതാണോ അതോ സമാധിയാക്കിയതാണോ എന്ന സംശയമാണ് അന്നാട്ടുകാര്‍ക്കുള്ളത്. ഇന്നേവരെ ഇത്തരമൊരു കാര്യം കണ്ടിട്ടില്ലെന്നും സ്വാമിയുടെ സമാധിയില്‍ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും നാട്ടുകാര്‍ തന്നെയാണ് പൊലീസിനോട് ആവശ്യപ്പെടുന്നത്. അതേസമയം സ്വാമിയുടെ രണ്ട് മക്കളും പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നതും പൊലീസില്‍ സംശയമുയര്‍ത്തുന്നുണ്ട്. ഇക്കാലത്ത് മനുഷ്യര്‍ക്ക് ഇങ്ങനെ സമാധിയാകാനാകുമോ എന്ന കാര്യത്തിലൊന്നും കൂടുതല്‍ ചര്‍ച്ച നടത്തിയിട്ടോ അഭിപ്രായം പറഞ്ഞിട്ടോ കാര്യമില്ല, വിശ്വാസവിഷയങ്ങളില്‍ പക്വതയില്ലാത്ത പ്രതികരണത്തിനോ നീക്കത്തിനോ പൊലീസും തയ്യാറായിട്ടില്ല. 

തീര്‍ത്തും അമ്പരപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് സ്വാമിയുടെ മക്കള്‍ പറയുന്നത്.  മക്കന്റെ വാക്കുകളാണിത്– ‘മൂന്നു ദിവസം മുന്‍പ് അച്ഛന്‍ അമ്മയോട് സമാധിയാവാന്‍ പോവുകയാണെന്ന് പറഞ്ഞു,ചുമ്മാ കളി പറയുകയാവുമെന്നാ അമ്മയും കരുതിയത്, 10.30 ആയപ്പോള്‍ ഞങ്ങളെ വിളിച്ചു പറഞ്ഞു, മക്കളേ ഞാന്‍ സമാധിയാവാന്‍ പോവുകയാണ്, സമയമായിക്കഴിഞ്ഞു എന്നും പറഞ്ഞ് അച്ഛന്‍ നേരത്തേ നിര്‍മിച്ച പീഠത്തില്‍  പത്മാസനത്തില്‍  ഇരുന്നു, അവിടെനിന്ന് പ്രാണായാമം ചെയ്ത്, കുംഭകം ചെയ്ത്,ആറാധാരചക്രങ്ങളും ഉണര്‍ത്തി, പ്രാണനെ ഓരോ അറകളിലും നിറയ്ക്കും, പ്രാണനെ കൊണ്ടുവന്ന് അമൃത്കലയിലെത്തി അവിടെ പ്രാണന്‍ അങ്ങ് നില്‍ക്കും,

tvm-swami

 ദേഹമെല്ലാം ആ സമയം വലിഞ്ഞുമുറുകിയിരിക്കും, ബ്രഹ്മം നോക്കി 11.30 ആയപ്പോള്‍ അച്ഛന്‍ കറക്റ്റ് സമാധിയായി, ഭയങ്കര ചൈതന്യമാണപ്പോള്‍ ,എല്ലാവരും കാണേണ്ടതാണ്, ഇന്നയിന്ന ചടങ്ങുകളൊക്കെ ചെയ്യണമെന്നു അച്ഛന്‍ നേരത്തേ പറഞ്ഞിരുന്നു, ആ സമയത്ത് ആരും തൊടരുത്, ഉടന്‍ തന്നെ താന്‍ ചേട്ടനെ വിളിച്ചു . ചേട്ടന്‍  ഭസ്മം, കര്‍പ്പൂരം,സുഗന്ധദ്രവ്യങ്ങള്‍, പൂജാസാധനങ്ങള്‍ എല്ലാം കൊണ്ടുവന്നു, അച്ഛന്‍ പറഞ്ഞുതന്ന എല്ലാ ചടങ്ങുകളും പടിപടിയായി ഞങ്ങള്‍  ചെയ്തു, ബ്രാഹ്മമുഹൂര്‍ത്തമായി, അനാഹത ചക്രം വരെ ഞാന്‍ നിറച്ചു, ഈ സമയം തെറ്റിക്കരുതെന്നും ഈ സമാധിസമയത്ത് ആരും കാണാന്‍ പാടില്ലെന്നും അച്ഛന്‍  പറഞ്ഞിരുന്നു’ – ഇതാണ് അച്ഛന്റെ സമാധിസമയത്തെക്കുറിച്ച് മകന്‍ പറയുന്നത്. 

locals-reaction

ഈ പറഞ്ഞതില്‍ പലതും നാട്ടുകാര്‍ക്കോ പൊലീസിനോ മനസിലായിട്ടില്ലെങ്കിലും മനസില്‍ ഉയര്‍ന്ന സംശയങ്ങള്‍ പലതാണ്. 10.30 മുതല്‍ പുലര്‍ച്ചെ 3.30വരെയുള്ള ചടങ്ങുകള്‍ ആയിരുന്നെന്നാണ് സ്വാമിയുടെ മകന്‍ പറയുന്നത്. ഇത്രയും മണിക്കൂറുകള്‍ നീണ്ടുനിന്നിട്ടും അയല്‍ക്കാരോ നാട്ടുകാരോ ഒന്നും അറിഞ്ഞിട്ടില്ല. പിറ്റേ ദിവസം ഈ മക്കള്‍ അച്ഛന്റെ സമാധികാര്യം പറഞ്ഞ്  പോസ്റ്റര്‍ പതിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. അച്ഛന്‍ സത്യത്തില്‍ സമാധിയായതാണോ,അതോ കൊല്ലപ്പെട്ടതാണോ ജീവനോടെ തന്നെ കുഴിച്ചുമൂടിയതാണോ എന്നതെല്ലാം അന്വേഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സ്വാഭാവികമായ മരണമാണെങ്കില്‍ മറ്റു നിയമപ്രശ്നങ്ങള്‍ക്കൊന്നും സാധ്യതയില്ല, അല്ലെങ്കില്‍ മക്കള്‍ കൊലക്കുറ്റത്തിനു അഴിയെണ്ണേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം. 

 
Vazhimukk Swami Death, Son reaction makes doubts about his death:

Vazhimukk Swami Death, Son reaction makes doubts about his death