ഏറ്റുമാനൂരിലും ഈരാറ്റുപേട്ടയിലും വാഹനാപകടത്തിൽ രണ്ടു മരണം. ഈരാറ്റുപേട്ടയിൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി ഈരാറ്റുപേട്ട സ്വദേശി അബ്ദുൽ ഖാദർ മരിച്ചു.. ഏറ്റുമാനൂരിൽ ഉണ്ടായ അപകടത്തിൽ എറണാകുളം സ്വദേശിനിയായ വീട്ടമ്മയാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഈരാറ്റുപേട്ട നടയ്ക്കലിൽ മദ്യ ലഹരിയിൽ ആയിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഈരാറ്റുപേട്ട സ്വദേശി അബ്ദുൽ ഖാദർ മരണപ്പെടുകയും സുഹൃത്തായ മാഹീന് പരുക്കേൽക്കുകയും ചെയ്തത്. വെയ്റ്റിംഗ് ഷെഡിൽ സംസാരിച്ചിരുന്ന ഇരുവരുടെയും നേരെ വാഹനം പാഞ്ഞു കയറുകയായിരുന്നു. വാഗമണ്ണിലേക്ക് പോവുകയായിരുന്ന ഈരാറ്റുപേട്ട കൊണ്ടൂർ സ്വദേശികളുടെ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.. ഇവർ മദ്യലഹരിയിൽ ആയിരുന്നെന്ന് ദൃക്സാക്ഷികൾ .. ഏറ്റുമാനൂർ കാണക്കാരിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ കാക്കനാട് സ്വദേശിനി എൽസി മാത്യു ആണ് മരണപ്പെട്ടത്.. കാറിൽ ഉണ്ടായിരുന്ന മകളും ഭർത്താവും കുഞ്ഞും പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്..ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം.അപകടത്തിൽ ഗുരുതര പരുക്കേറ്റ കാർ യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എൽസിയുടെ മരണം സംഭവിച്ചിരുന്നു.ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.