കോഴിക്കോട് വിവാഹ സംഘത്തിൻറെ വാഹനത്തിന് മുന്നിൽ ബൈക്കുകളിൽ എത്തിയ യുവാക്കളുടെ അഭ്യാസപ്രകടനം. താമരശ്ശേരി- ബാലുശ്ശേരി റൂട്ടിലെ ചുങ്കത്ത് വെച്ചാണ് സംഭവം നടന്നത്. മൂന്നു ബൈക്കുകളിൽ എത്തിയ ആറ് യുവാക്കളാണ് വിവാഹ സംഘത്തിന് നേരെ പ്രശ്നം ഉണ്ടാക്കിയത്.
വിവാഹ സംഘത്തിൻ്റെ വഴി യുവാക്കൾ തടയുകയായിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിലുണ്ടായ വാക്കേറ്റം പൊരിഞ്ഞ സംഘർഷത്തിൽ കലാശിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾ മദ്യ കുപ്പികളുമായാണ് കാറിനുള്ളിലുള്ളവരെ നേരിടാനായി എത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.