TOPICS COVERED

പീച്ചി ദുരന്തത്തില്‍‌ മരണം രണ്ടായി . പീച്ചി ഡാം റിസര്‍വോയറില്‍ വീണ ഒരു പെണ്‍കുട്ടി കൂടി മരിച്ചു . പട്ടിക്കാട് സ്വദേശി ആന്‍ ഗ്രേയ്സ് (16) ആണ് മരിച്ചത് . നാലു പെണ്‍കുട്ടികളാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന (14) ആണ് മരിച്ച മറ്റൊരു പെണ്‍കുട്ടി. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. രണ്ടു പെണ്‍കുട്ടികള്‍ ചികില്‍സയില്‍ തുടരുകയാണ്. ചെരുപ്പ് എടുക്കുന്നതിനിടെയാണ് നാല് പെണ്‍കുട്ടികളും ഡാം റിസര്‍വോയറില്‍ വീണത്. 

Read Also: കൈപിടിച്ചു വെള്ളത്തിലിറങ്ങിയ കൂട്ടുകാര്‍; ചെരുപ്പെടുക്കുന്നതിനിടെ അപകടം; നോവായി അലീന

കൂട്ടുകാരിയുടെ വീട്ടിൽ തിരുനാളാഘോഷിക്കാനെത്തിയതായിുന്നു. നാട്ടുകാർ 4 പേരെയും രക്ഷിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും തിങ്കളാഴ്ച പുലർച്ചെ 12.30ന് അലീന മരിച്ചു. അപകടത്തിൽപ്പെട്ട, പട്ടിക്കാട് പുളയിൻമാക്കൽ ജോണി–സാലി ദമ്പതികളുടെ മകൾ നിമ (12), മുരിങ്ങത്തു പറമ്പിൽ ബിനോജ്–ജൂലി ദമ്പതികളുടെ മകൾ എറിൻ (16) എന്നിവർ ചികിത്സയിൽ തുടരുകയാണ്.

പീച്ചി ഡാം ജലസംഭരണിയുടെ കൈവഴിയിൽ തെക്കേക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കു 2.30നാണു അപകടമുണ്ടായത്. പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിനു ഹിമയുടെ വീട്ടിലെത്തിയതായിരുന്നു മൂവരും. അപകടത്തിൽപ്പെട്ട നിമയുടെ സഹോദരി ഹിമയുടെ സഹപാഠികളാണ് ഇവർ. ഡാമിലെ ജലസംഭരണി കാണാൻ 5 പേർ ചേർന്നാണു പുറപ്പെട്ടത്. പാറപ്പുറത്തിരിക്കുന്നതിനിടെ 2 പേർ കാൽവഴുതി വെള്ളത്തിലേക്കു വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു 2 പേരും വീണു. വെള്ളത്തിൽ വീഴാതെ രക്ഷപ്പെട്ട ഹിമയുടെ നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ENGLISH SUMMARY:

Peechi Dam accident: 2 died, one in critical condition