തിരുവനന്തപുരം നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിക്കുന്നതിൽ പൊലീസിനെതിരെ കുടുംബം. പൊളിക്കലുമായി മുന്നോട്ടു പോകുന്നത് വിശ്വാസത്തെ വ്രണപ്പെടുത്താനെന്നു മകൻ സനന്ദനൻ. ഇൻസുലിൻ അടക്കമുള്ള മരുന്നുകൾ കഴിച്ച് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരമായിരുന്നെന്നു ഭാര്യ സുലോചന മനോരമ ന്യൂസിനോട് പറഞ്ഞു. കല്ലറ പൊളിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം വൈകാതെയുണ്ടായേക്കും. പൊളിക്കലിനെതിരെ കോടതിയെ സമീപിക്കാനാണ് ബന്ധുക്കളുടെ തീരുമാനം
നിയമ നടപടിയുടെ ഭാഗമായുള്ള കല്ലറ തുറന്നുള്ള പരിശോധനയിൽ മാറ്റമില്ലെന്നും എന്നു പൊളിക്കുമെന്നു ഉടൻ അറിയിക്കാമെന്നുമാണ് ജില്ലാ ഭരണകൂടം ബന്ധുക്കളെ അറിയിച്ചത്.ഇതോടെയാണ് കുടുംബം പൊലീസിനെതിരെ രംഗത്തെത്തിയത്. സമാധിയാകണമെന്നത് ഗോപൻ സ്വാമിയുടെ വർഷങ്ങൾക്കു മുമ്പേയുള്ള ആഗ്രഹമായിരുന്നെന്നും, നാട്ടുകാരെ അറിയിച്ചാൽ മുഹൂർത്തത്തിൽ കർമം നടത്താൻ കഴിയില്ലായിരുന്നെന്നും ഭാര്യ സുലോചന മനോരമ ന്യൂസിനോട് പറഞ്ഞു
കല്ലറ പൊളിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സബ് കലക്ടർ അറിയിച്ചു. ഗോപൻ സ്വാമിയുടെ ചികിത്സാ വിവരങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.കല്ലറയ്ക്കു ചുറ്റും പൊലീസ് സുരക്ഷയുണ്ട്. പൊളിക്കുന്ന തീയതിയറിഞ്ഞാൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നു ബന്ധുക്കളുടെ അഭിഭാഷകൻ പറഞ്ഞു