തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാലു പേരില്‍ ഒരു പെണ്‍കുട്ടി കൂടി മരിച്ചു. ചികില്‍സയിലിരുന്ന തൃശൂര്‍ പട്ടിക്കാട് സ്വദേശിനി എറിന്‍ (16) ആണ് മരിച്ചത്. അലീന (16), ആന്‍ ഗ്രേസ് (16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.
Read Also: കൈപിടിച്ചു വെള്ളത്തിലിറങ്ങിയ കൂട്ടുകാര്‍; ചെരുപ്പെടുക്കുന്നതിനിടെ അപകടം; നോവായി അലീന
തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലീന ഇന്നലെ അര്‍ധരാത്രിയാണ് മരിച്ചത്. വെന്‍റിലേറ്റര്‍ സഹായത്തോടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയസ്തംഭനം ഉണ്ടാകുകയായിരുന്നു. തൃശൂര്‍ സെന്‍റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് അലീനയും ആന്‍ഗ്രേയ്സും എറിനും. സെന്‍റ് ക്ലയേഴ്സ് സ്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന നിമയുടെ വീട്ടില്‍ തിരുന്നാള്‍ വിരുന്നിനായി എത്തിയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിനികളായ മൂവരും. ഡാം റിസര്‍വോയര്‍ കാണാന്‍ വന്നപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.