പുതിയ കെട്ടിടം പണിതിട്ടും പറവൂര്‍ വടക്കേക്കര പൊലീസ് സ്റ്റേഷന് ശാപമോക്ഷമില്ല. സ്റ്റേഷന്‍റെ പ്രവര്‍ത്തനം ഇപ്പോഴും ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ്.
വടക്കേക്കര പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും പരാതിക്കാരും ഉള്ളിലേക്ക് കയറുന്നതിനു മുൻപ് ഒരു മുൻകരുതൽ എടുക്കുന്നത് നല്ലതാണ്, കാരണം ഏത് നിമിഷവും ചുമരും മേൽക്കൂരയും ഇടിഞ്ഞ് താഴെ വീഴാം.
1989 ൽ പണിത പൊലീസ് സ്റ്റേഷൻ ഇടിഞ്ഞുവീഴാറായതോടെ അഞ്ച് വർഷം മുൻപ് തെട്ടടുത്ത് മറ്റൊരു കെട്ടിടം പണിയാരംഭിച്ചു. പഴയ പൊലീസ് സ്റ്റേഷന് അനുബന്ധമായാണ് പുതിയ കെട്ടിടം പണിതത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പുതിയ കെട്ടിടത്തിന് പഞ്ചായത്ത് കെട്ടിട നമ്പർ നൽകാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണം. നമ്പർ ലഭിച്ചാൽ മാത്രമേ പ്രവർത്തനം പുതിയ സ്റ്റേഷനിലേക്ക് മാറ്റാനാകൂ. എത്രയും വേഗം പുതിയ പൊലീസ് സ്റ്റേഷൻ തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാരുടെയും പൊലീസുകാരുടെയും ആവശ്യം.