നിയമപ്രശ്നങ്ങളും, സ്വാഭാവിക സമാധിയാണെങ്കില്‍ മൃതദേഹം തിരികെ വെയ്ക്കുന്നതില്‍ തടസമില്ലെന്നും, ബോധ്യപ്പെടുത്തിയാണ് കല്ലറ തുറക്കുന്നതിന് മുന്‍പ് കുടുംബത്തെ അനുനയിപ്പിച്ചത് . കല്ലറ തുറക്കുന്നതിന് വിയോജിപ്പ് പറഞ്ഞ പ്രതിഷേധക്കാരെയും ഇന്ന് പരിസരത്ത് എവിടെയും കണ്ടില്ല. നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് തന്നെ വിട്ടു നല്‍കുമെന്ന് സബ് കലക്ടര്‍ ഒ വി ആല്‍ഫ്രഡും മൃതദേഹം സ്വീകരിക്കുമെന്ന് മൂത്ത മകനും പ്രതികരിച്ചു.
അച്ഛന്‍റെ സമാധി തുറക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ മക്കളും കരഞ്ഞുകൊണ്ട് സമാധിക്ക് മുന്നില്‍ കിടന്നിരുന്ന ഭാര്യയും ഇന്ന എതിര്‍പ്പ് ഉയര്‍ത്തിയില്ല. മാധ്യമങ്ങളെയും പൊതുജനങ്ങളെയും അകറ്റിയ ശേഷം പലതവണ സംസാരിച്ചാണ് കുടുംബത്തെ കല്ലറ തുറക്കേണ്ടതിന്‍റെ ആവശ്യകത സബ് കലക്ടറും പൊലീസും ബോധ്യപ്പെടുത്തി. നിയമത്തിന്‍റെ വശങ്ങളാണ് പ്രധാനമായും കുടുംബത്തെ അറിയിച്ചത് . നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്ന് വ്യക്തമായതോട ആരും പ്രതിഷേധിക്കാനുമെത്തിയില്ല. സമാധി തുറക്കാന്‍ എതിര്‍പ്പുകളോ ബുദ്ധിമുട്ടുകളോ ഉണ്ടായില്ലെന്ന് സബ് കല്ക്ടര്‍ പ്രതികരിച്ചു
സമാധിയുടെ കല്ലറ തുറക്കുമ്പോള്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു മൃതദേഹം ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ശേഷം മൂത്ത മകന്‍ മോര്‍ച്ചറിയിലെത്തി. പോസ്റ്റുമോര്‍ട്ടത്തിനും മറ്റു നടപടികള്‍ക്കും ശേഷം വിട്ടു നല്‍കുന്ന മൃതദേഹം ഏറ്റെടുക്കുമെന്ന് മകന്‍ പറഞ്ഞു. കല്ലറ പൊളിക്കുന്നത് തടഞ്ഞാല്‍ , ഹൈക്കോടതിയില്‍ തിരിച്ചടിയാകുമെന്ന് അഭിഭാഷകരും ഗോപന്‍ സ്വാമിയുടെ കുടുംബത്തെ അറിയിച്ചിരുന്നു. സ്വാഭാവിക മരണമാണെങ്കിലും വീണ്ടും സമാധിയാക്കുന്നതില്‍ തടസമില്ലെന്നും പൊലീസ് ബോധ്യപ്പെടുത്തിയിരുന്നു