ഇ. പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.പി. ജയരാജന്റെ അറിവോടുകൂടി അല്ലാതെ ആത്മകഥയിൽ കൂട്ടിച്ചേർക്കലുകൾ നടത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തെന്ന കേസിൽ ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ്ഐആർ എടുത്തിരുന്നു.
എന്നാൽ ഏൽപ്പിച്ച ജോലി മാത്രമാണ് ചെയ്തതെന്നും തന്നെ ബലിയാടാക്കുകയായിരുന്നുവെന്നും ശ്രീകുമാർ മൊഴി നൽകി. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീകുമാറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മുൻകൂർ ജാമ്യമുള്ളതിനാലാണ് വിട്ടയച്ചത്