അണക്കെട്ടിന്‍റെ സുരക്ഷാകാര്യങ്ങള്‍ ദേശീയ ഡാം അതോറിറ്റിക്ക് കൈമാറി
തമിഴ്നാടിനായിരുന്നു സുരക്ഷാകാര്യങ്ങളില്‍ ഇതുവരെ മേല്‍ക്കൈ
അണക്കെട്ട് വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ച് കേന്ദ്രം
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷാകാര്യങ്ങള്‍ ദേശീയ ഡാം അതോറിറ്റിക്ക് കൈമാറി. സുരക്ഷാകാര്യങ്ങളില്‍ തമിഴ്നാടിനായിരുന്നു ഇതുവരെ മേല്‍ക്കൈ. അണക്കെട്ട് വിഷയങ്ങള്‍ പരിഗണിക്കാന്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചു. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. പുതിയ തീരുമാനങ്ങള്‍ കേരളത്തിന് നേട്ടമാണ്.