cm-song

TOPICS COVERED

മുഖ്യമന്ത്രിയെ വേദിയിലിരുത്തി , വാഴ്ത്തുപാട്ടിന്റെ അകമ്പടിയോടെ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍റെ സുവര്‍ണജൂബിലി  മന്ദിരോദ്ഘാടനം. നാടിന്റെ കാവലാള്‍ എന്ന് പിണറായി വിജയനെ പേരെടുത്ത് പുകഴ്ത്തുന്ന പാട്ട് സമ്മേളനത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അവതരിപ്പിച്ചു. പിണറായി വിജയന്‍ എന്ന പേര് പറഞ്ഞാല്‍ ചിലര്‍ക്ക് സഹിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ് എം.എല്‍.എ പറഞ്ഞു. 

 

അവിടെ ഉദ്ഘാടനം ഇവിടെ പാട്ട്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പുതിയ ആസ്ഥാനമന്ദിരം  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  ചെയ്യുമ്പോള്‍ സമ്മേളന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വാഴ്ത്തുപാട്ട് തുടങ്ങി.അദ്ദേഹം വേദിയില്‍    എത്തിയപ്പോഴും സ്തുതിഗീതം പാടിത്തീര്‍ന്നിരുന്നില്ല

ഗാനം മുഖ്യമന്ത്രി ആസ്വദിച്ചില്ലെന്ന് മാത്രമല്ല പ്രസംഗത്തില്‍ അതേക്കുറിച്ച് പരാമര്‍ശിച്ചുമില്ല. ഉദ്ഘാടനസമ്മേളനം കഴിഞ്ഞ മടങ്ങിയപ്പോഴും വാഴ്തുഗാനം മുഴങ്ങി... ഒരുസ്വാഗത ഗാനത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഉച്ചരിച്ചാല്‍ എന്താണ് കുഴപ്പമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ് എം.എല്‍.എ മാസങ്ങളായി രണ്ടുചേരിയിലായ അസോസിയേഷനില്‍  മുഖ്യമന്ത്രിയുടെ ആശീര്‍വാദമുള്ള  പ്രസിഡന്റ് പി.ഹണിയുടെ നേതൃത്വത്തിലായിരുന്നു സുവര്‍ണജൂബിലി മന്ദിരോത്ഘാടനം.

ENGLISH SUMMARY:

Pinarayi vijayan secretariat women eulogy