ഉദ്ദിഷ്ട കാര്യത്തിനു ഉപകാരസ്മരണയായി വാഴ്ത്തുപാട്ട് .വിരമിച്ചിട്ടും സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ പുനർ നിയമനം കിട്ടിയ ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ഗാനമെഴുതിയത്. തസ്തിക മെസഞ്ചറാണെങ്കിലും പൂവത്തൂർ ചിത്രസേനന് സ്റ്റേറ്റ് കാറും ഡ്രൈവറേയും സർക്കാർ നൽകിയിട്ടുണ്ട്. 2023 മാർച്ചിലാണ് ഓഫീസ് അസിസ്റ്റന്‍റായ ചിത്രസേനൻ സർവീസിൽ നിന്നും വിരമിച്ചത്.
വിരമിച്ചിട്ടും സർവീസിൽ പുനർ നിയമനം നൽകിയതും, സർക്കാർ വാഹനവും , ഡ്രൈവറുമൊക്കെ മനസിൽ കുളിരു കോരിയിട്ടപ്പോഴാണ് ചിത്രസേനൻ മുഖ്യമന്ത്രിയെ ഫീനിക്സ് പക്ഷിയോടും കാവലാളി നോടൊപ്പവും ഉപമിച്ചത്. 2023 മാർച്ചിൽ വിരമിച്ചെങ്കിലും അതേ ആനുകൂല്യങ്ങളോടെ പിറ്റേ മാസം മുതൽ പുനർ നിയമനം നൽകി. സെക്രട്ടറിയേറ്റിൽ ഐ.എ.എസ്ഉ ദ്യോഗസ്ഥർക്കും വകുപ്പുമേധാവികൾക്കുമാണ് സ്വന്തമായി വാഹനമുള്ളത്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി പ്രത്യേക പരിഗണന വെച്ചാണ് ചിത്രസേനന് വാഹനവും ഡ്രൈവറേയും അനുവദിച്ചത്. മറ്റു മെസഞ്ചർ മാർക്ക് അനുവദിച്ചിട്ടുള്ളത് ഇരുചക്രവാഹനങ്ങളാണ് .മാത്രമല്ല പുനർ നിയമനത്തിൽ ഇദ്ദേഹം അപേക്ഷിക്കും മുൻപ് നിയമനം കിട്ടിയതായും സെക്രട്ടറിയേറ്റിൽ സംസാരമുണ്ട്. മാത്രമല്ല ധനകാര്യ വകുപ്പിലാണ് അസോസിയേഷന്‍റെ സെക്രട്ടറി കെ.എൻ.അശോക് കുമാർ ഉള്ളതെങ്കിലും കാര്യങ്ങൾ തീരുമാനിക്കുന്നത് സംഘടനാ നേതാവ് കൂടിയായ ഇദ്ദേഹമാണ്. ചിത്രസേന്‍റേത് പുകഴ്ത്തൽ ഗാനമല്ല, വിപ്ലവ ഗാനമെന്നു സംഘടനാ നേതാവിന്‍റെ ഗുഡ് സർട്ടിഫിക്കറ്റ്. ഗാനം ഡോക്യുമെന്‍ററിയാക്കാനൊരുങ്ങുകയാണ് സംഘടന.
സംഘടനയിൽ പി ഹണിയുടെ ഏറ്റവും അടുപ്പക്കാരനായിട്ടാണ് ചിത്രസേനൻ. അറിയപ്പെടുന്നത്. ഹണിയാകട്ടെ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനും . സെക്രട്ടറിയേറ്റിലെ ചിത്ര സേനന്‍റെ സ്വാധീനം കണക്കിലെടുത്താൽ ഇതുപോലുള്ള സ്തുതിഗീതങ്ങൾ ഇനിയും ഉണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.