അന്തരിച്ച കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ നവതി ആഘോഷിച്ച് കോട്ടയം ഇല്ലിക്കൽ ചിന്മയ വിദ്യാലയ. സുഗത നവതി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ  കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികളായി. ചിന്മയ വിദ്യാലയ ഹാളിൽ നടന്ന പരിപാടിയിൽ  രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. അമ്മയാകുന്ന പ്രകൃതിയിലേക്ക് മടങ്ങി പോകേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തി അതിന് വഴിതെളിച്ച ആളായിരുന്നു സുഗതകുമാരിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 

ENGLISH SUMMARY:

Chinmaya Vidyalaya Celebrates 'Sugatha Navati