മംഗളൂരു ഉള്ളാളില്‍ സഹകരണബാങ്കില്‍ വന്‍ കവര്‍ച്ച. അഞ്ചംഗ മുഖംമൂടിസംഘം തോക്കുചൂണ്ടി പണവും സ്വര്‍ണവും കവര്‍ന്നു. ലക്ഷങ്ങള്‍ നഷ്ടമായെന്ന് ജീവനക്കാര്‍ പറഞ്ഞു. കവര്‍ച്ച കൊട്ടേക്കര്‍ ബാങ്കിന്റെ കെ.സി.റോഡ് ശാഖയിലാണ് കൊള്ള നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സര്‍വീസ് നടക്കുമ്പോളാണ് സംഘമെത്തിയത്.