CheruthuruthiTragedy

TOPICS COVERED

ഭാരതപ്പുഴയിൽ മുങ്ങിമരിച്ച ദമ്പതികളും മകളും ബന്ധുവായ പന്ത്രണ്ടുകാരനും ഓർമയായി. നാടിന്‍റെയാകെ വിങ്ങലുകൾ ബാക്കിയാക്കി നാലുപേരും മണ്ണിലേക്ക് മടങ്ങി. ചെറുതുരുത്തി ഓടക്കൽവീട്ടിൽ കബീർ, ഭാര്യ ഷാഹിന, ഇവരുടെ മകൾ സെറ എന്നിവരുടെ മൃതദേഹം വെട്ടിക്കാട്ടിരി ജുമാ മസ്ജിദിൽ ഖബറടക്കി. ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദിന്‍റെ സംസ്കാരം ചേലക്കര മേപ്പാടം ജുമാ മസ്ജിദിലെ ഖബർസ്ഥാനിലും നടന്നു.  

 

നാലുപേരുടെയും പോസ്റ്റുമോർട്ടം നടപടികൾ ഒൻപത് മണിയോടെ തൃശൂർ മെഡിക്കൽ കോളജിൽ പൂർത്തിയായി. സന്തോഷം കൂടാനിറങ്ങിയ വീട്ടിലേക്ക് പിന്നീട് സങ്കടക്കടൽ തീർത്തുള്ള വരവ്. ഇന്നലെ വരെ ആഹ്ളാദം നിറച്ച ഇടത്തേയ്ക്ക് ഒൻപത് വയസുകാരി സെറ മോളെത്തിയത് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം വാടിയ പൂമൊട്ടിനെ പോലെ. കുഞ്ഞിൻ്റെ നിറഞ്ഞ ചിരി ഭാരതപ്പുഴയുടെ കയങ്ങളിൽ തേങ്ങലായിത്തീർന്നത് ഓർക്കുമ്പോൾ നാടാകെ വിങ്ങലടക്കാൻ പാടു പെടുന്നുണ്ടായിരുന്നു. സെറയോട് കുശലം പറയാൻ ഫുവാദുമില്ലെന്ന വിങ്ങൽ ബന്ധുക്കൾക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. 

വീട്ടിലെ പൊതുദർശനത്തിന് ശേഷം കബീർ, ഷാഹിന, സെറ എന്നിവരുടെ മൃതദേഹം  വെട്ടിക്കാട്ടിരി ജുമാ മസ്ജിദിൽ ഖബറടക്കി. പന്ത്രണ്ടുകാരനായ ഫുവാദിന്‍റെ സംസ്ക്കാരം ചേലക്കര മേപ്പാടം ജുമാ മസ്ജിദിലും പൂർത്തിയാക്കി. നാടാകെ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഈ സമയമത്രയും ഭാരതപ്പുഴ തടസങ്ങളേതുമില്ലാതെ ഒഴുകുന്നുണ്ടായിരുന്നു. കാണാക്കയങ്ങളിൽ  നാലുപേരുടെയും തേങ്ങിക്കരച്ചിൽ കര തൊട്ടു നിൽക്കുന്നവരൊന്നും കേൾക്കാത്ത മട്ടിൽ

ENGLISH SUMMARY:

Tribute to those who drowned in Bharatapuzha river