kannur-doctor-ambulance

കണ്ണൂര്‍ എരഞ്ഞോളിയില്‍ ആംബുലന്‍സിന് വഴി മുടക്കിയത് ഡോക്ടറെന്ന് കണ്ടെത്തല്‍. പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജാണ് ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ചത്. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് കേസെടുത്തു. ഡോക്ടറില്‍ നിന്നും 5000 രൂപ പിഴയും ഈടാക്കി. രാഹുല്‍രാജിന്‍റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവന്‍ നഷ്ടമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയയാണ് മരിച്ചത്. 

 

ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. റുഖിയയ്ക്ക് സിപിആര്‍ കൊടുത്തുകൊണ്ടാണ് ആംബുലന്‍സ് ആശുപത്രിയിലേക്ക് കുതിച്ചത്. ഇതിനിടെ മട്ടന്നൂര്‍– തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ വച്ചാണ് രാഹുല്‍ രാജിന്‍റെ കാര്‍ ആംബുലന്‍സിന് മുന്നിലായത്. ആംബുലന്‍സ് ഹോണ്‍ മുഴക്കിയെങ്കിലും രാഹുല്‍ കാര്‍ ഒതുക്കി നല്‍കാന്‍ തയ്യാറായിരുന്നില്ല. 

ENGLISH SUMMARY:

Dr. Rahul Raj from Pinarayi blocked an ambulance's way in Eranjoliy, Kannur, causing a delay. The ambulance driver filed a complaint, leading the Kathirur police to register a case. The doctor was fined 5,000 rupees for his actions. A critically ill patient lost their life due to the obstruction