എഴുത്തിന്‍റെ സുവര്‍ണശോഭയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. കോഴിക്കോട് നടന്ന സുവര്‍ണജൂബിലി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങിന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് നേതൃത്വം നല്‍കി.
50 വര്‍ഷം, 250 പുസ്തകങ്ങള്‍. എഴുത്തിന്‍റെ ലോകത്ത് ഉയരങ്ങള്‍ കീഴടക്കുകയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഒരു വര്‍ഷത്തിനകം മലയാളം പഠിക്കുമെന്ന് ഉറപ്പുനല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ശ്രീധരന്‍പിള്ളയുടെ എഴുത്തിന്‍റെ സുവര്‍ണജൂബിലിക്ക് തിരികൊളുത്തി. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ലെന്നും എതിരാളികള്‍ മാത്രമേയുള്ളൂവെന്നും പ്രഖ്യാപിച്ച പി.എസ്. ശ്രീധരന്‍ പിള്ള പുതിയ പുസ്തകങ്ങളുടെ തിരക്കിലേയ്ക്ക് കടക്കുകയാണ്. രാഷ്ട്രീയത്തിന്‍റെ തിരക്കുകള്‍ക്കുള്ളില്‍ നിന്നുള്ള എഴുത്തിനെക്കുറിച്ചും ശ്രീധരന്‍പിള്ള സംസാരിച്ചു.
ഇതേചടങ്ങില്‍ ശ്രീധരന്‍ പിള്ളയുടെ 251ാമത്തെയും 252ാമത്തെയും പുസ്തകങ്ങളും പ്രകാശനം ചെയ്തു. സമാപനസമ്മേളനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് കാത്തോലിക്ക ബാവ, എം.കെ. രാഘവന്‍ എംപി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ എംപി അഹമ്മദ് എന്നിവരും പങ്കെടുത്തു.