സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മദ്യത്തിന്റെ പകുതി പോലും വിറ്റഴിക്കാനാകാതെ, നിലവിലെ ഡിസ്റ്റിലറികൾ നെട്ടോട്ടമോടുമ്പോഴാണ് പുതിയ സിസ്റ്റിലറിക്കുള്ള സർക്കാർ അനുവാദം. സംസ്ഥാനത്തിന് പുറത്ത് വിറ്റഴിക്കാനുള്ള സാധ്യത കുറവെന്നിരിക്കെ, പുതിയ ഡിസ്റ്റിലറിയുടെ മദ്യം എവിടെ വിറ്റഴിക്കുമെന്നാണ് ചോദ്യം. ഒരു വർഷം മുൻപ് മരിച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉണ്ടാക്കാൻ തുടങ്ങിയ ഡിസ്റ്റിലറിയും പൂട്ടി
സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത് പതിനാറ് ഡിസ്റ്റിലറികളാണ്. പ്രവർത്തിച്ചു വന്ന നാലെണ്ണം പൂട്ടി. ഇവയ്ക്ക് ആകെ ഉണ്ടാക്കാൻ കഴിയുന്ന മദ്യം മുപ്പത്തിയാറു ലക്ഷം എൺപത്തിയാറു കേസ് മദ്യമാണ് .എന്നാൽ വിറ്റഴിക്കുന്നതാകട്ടെ 19 ലക്ഷത്തി മുപ്പത്തിയ യ്യായിരം കേസ് മാത്രം. സംസ്ഥാനത്ത് ഇത്രയും മദ്യത്തിന്‍റെ ചിലവില്ലാത്തതുകൊണ്ടാണ് ഉൽപാദനം ബ്ലെൻഡിങ്ങ് പ്ലാന്‍റുകൾ പകുതിയാക്കി കുറച്ചത്. അതിനിടയിലെത്തുന്ന പുതിയ ഡിസ്റ്റിലറിയിൽ ഉണ്ടാക്കുന്ന മദ്യം എവിടെ വിറ്റഴിക്കുമെന്നാണ് മറ്റു സിസ്റ്റിലറികൾ ഉയർത്തുന്ന ചോദ്യം. ഫലവർഗ്ഗങ്ങൾ, ഗോതമ്പ് തുടങ്ങിയവയുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യമാണ് സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപാദനം ലാഭകരമല്ലാത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതു കൊണ്ടു തന്നെ ഇതര സംസ്ഥാനങ്ങളിൽ സ്പിരിറ്റ്, മദ്യം എന്നിവ വിൽക്കുന്ന അതേ വിലയ്ക്കു സംസ്ഥാനത്ത് മദ്യം വിൽക്കുക പ്രായോഗികമല്ല'. തിരുവില്ലാ മലയിൽ മരിച്ചീനിയിൽ നിന്നു സ്പിരിറ്റ് ഉണ്ടാക്കാൻ തുടങ്ങിയ ഡിസ്റ്റിലറി പൂട്ടി കെട്ടാനുള്ള കാരണവും മറ്റൊന്നല്ല. ഇതിനിടയിലാണ് നിലവിൽ പോലും ജലദൗർലഭ്യമുള്ള പാലക്കാട് ജില്ലയിൽ ഒയാസിസിന് പുതിയ പ്ലാൻ്റിന് അനുമതി കൊടുത്തതെന്നുള്ളത് ദുരൂഹത വർധിപ്പിക്കുന്നു .മാത്രമല്ല സ്പിരിറ്റ് ഉൽപാദനത്തെയടക്കം പ്രൊഹത്സാഹിപ്പിക്കുമെന്നുള്ള മദ്യനയത്തിലെ വ്യവസ്ഥ വരുന്നതിനു മുൻപു തന്നെ ഒയാസിസ് കമ്പനി സ്ഥലം ഉൾപ്പെടെ വാങ്ങി മുന്നൊരുക്കങ്ങൾ എങ്ങനെ നടത്തിയെന്നതും ആരോപനമായി ഉയരുന്നുണ്ട്.