പരപ്പനങ്ങാടിയില്‍ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു. പുത്തൻ പീടിക പാറമ്മൽ കുടുക്കേങ്ങിൽ ഡ്രൈവർ മുഹമ്മദ് മുസ്തഫയുടെ മകൻ മുഹമ്മദ് മുഷ്ഫിഖാണ് മരിച്ചത്. 19വയസായിരുന്നു. അരിയല്ലൂർ മാധവാനന്ദ ഹൈസ്കൂളിന് സമീപത്തെ കല്യാണത്തിൽ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് വരികയായിരുന്നു.
വിവാഹം നടന്ന സ്കൂളിന് അടുത്തു തന്നെയാണ് അപകടമുണ്ടായത്. ബൈക്ക് വൈദ്യുതി കാലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. തൽക്ഷണം തന്നെ മുഷ്ഫിഖിന് മരണം സംഭവിച്ചു. മൃതദേഹം തിരൂരങ്ങാടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന യുവാവിനും പരുക്കേറ്റിറ്റുണ്ട്. ഷരീഫയാണ് മാതാവ്, മുഷറഫ് സഹോദരനാണ്. കുറ്റിപ്പുറം കെഎംസിടി കോളജ് ഓട്ടോമോബീൽ വിഭാഗം വിദ്യാർഥിയാണ്.