നടൻ വിനായകൻ നഗ്നതാ പ്രദർശനം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രമൂരിക്കാട്ടുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
നടൻ സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് നിരവധി പേർ വിമർശിച്ചു. നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്‍റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം.