കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനന് വാഹനാപകടത്തില്‍ പരുക്ക്. മോഹനന്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. പാലാ ചക്കമ്പുഴയില്‍ വച്ചാണ് അപകടമുണ്ടായത്. മോഹനന്‍റെ കാലിന് ഒടിവുണ്ട്. കാര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞു തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. ഇതോടെ ഇന്നത്തെ കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റി. നേതാക്കള്‍ പാലായിലെത്തി പി.വി.മോഹനനെ സന്ദര്‍ശിക്കും.
ENGLISH SUMMARY:
P.V. Mohanan, AICC Secretary for Kerala, was injured in a car accident in Pala, where the vehicle lost control and crashed into a wall. Mohanan sustained a leg fracture, and the driver also suffered injuries.