വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം.വിജയന്‍റെ ആത്മഹത്യയില്‍ മൊഴി രേഖപ്പെടുത്തുന്നതുായി ബന്ധപ്പെട്ട് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ചോദ്യംചെയ്യലിന് വിളിപ്പിച്ചാല്‍ അതിന് പിന്നില്‍ രാഷ്ട്രീയമെന്ന് പറയേണ്ടിവരും. നാളെ എന്‍.എം.വിജയന്‍റെ വീട് സന്ദര്‍ശിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു. എന്‍.എം.വിജയന്‍ പ്രശ്നങ്ങള്‍ വിവരിച്ച് വിജയന്‍ സുധാകരന് കത്തെഴുതിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കല്‍. എന്ന് മൊഴിയെടുക്കുമെന്ന കാര്യം അന്വേഷണസംഘം പിന്നീട് തീരുമാനിക്കും.
നേരത്തെ കേസില്‍ മൂന്നാം പ്രതിയായ കെ.കെ ഗോപിനാഥന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ സ്വാധീനമുറപ്പിക്കുന്ന കൂടുതൽ രേഖകൾ പരിശോധനയിലൂടെ പൊലീസിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചനും മുൻ ട്രഷറർ കെ.കെ.ഗോപിനാഥനും ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് നാലു മണി വരെ നീണ്ടിരുന്നു. ക്രൈംബ്രാഞ്ച് സി.ഐ കൂടി ചേർന്നാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.