k-sudhakaran-congress-office

ഫയല്‍ ചിത്രം

വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം.വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മൊഴിയെടുക്കും. പ്രശ്നങ്ങള്‍ വിവരിച്ച് വിജയന്‍ സുധാകരന് കത്തെഴുതിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. എന്ന് മൊഴിയെടുക്കുമെന്ന കാര്യം അന്വേഷണസംഘം പിന്നീട് തീരുമാനിക്കും.

നേരത്തെ കേസില്‍ മൂന്നാം പ്രതിയായ കെ.കെ ഗോപിനാഥന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ സ്വാധീനമുറപ്പിക്കുന്ന കൂടുതൽ രേഖകൾ പരിശോധനയിലൂടെ പൊലീസിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്‍റ് എൻ.ഡി.അപ്പച്ചനും മുൻ ട്രഷറർ കെ.കെ.ഗോപിനാഥനും ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷരീഫിന് മുമ്പാകെ ഇന്നും ഹാജരാകും. ഇന്നലെ രാവിലെ 10 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകീട്ട് നാലു മണി വരെ നീണ്ടിരുന്നു. ക്രൈംബ്രാഞ്ച് സി.ഐ കൂടി ചേർന്നാണ് പ്രതികളെ ചോദ്യം ചെയ്തു വരുന്നത്.

ENGLISH SUMMARY:

KPCC President K. Sudhakaran will be questioned regarding the suicide of N.M. Vijayan, Wayanad DCC treasurer, who had written a letter outlining his problems.