മലപ്പുറം എടപ്പാള്‍ മണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി. ബസും ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. മുപ്പതോളം യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 2.50 നായിരുന്നു അപകടം. പരിക്കേറ്റവരെ എടപ്പാളിലെയും ചങ്ങരംകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.