അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ശ്രമം വിജയിച്ചില്ല. നാളെ വെളുപ്പിന് വീണ്ടും ശ്രമം തുടരും. രാവിലെ എട്ടു മണിയോടെ ചാലക്കുടി പുഴയുടെ സമീപത്തെ തുരുത്തിൽ നിന്ന് ആനയെ തോട്ടത്തിലേയ്ക്ക് കയറ്റാനായിരുന്നു ആദ്യശ്രമം. പക്ഷേ, ആന വനത്തിലേക്ക് കുതിച്ചതിനാൽ എല്ലാം പാളി. നാളെ അതിരപ്പിള്ളി , അയ്യമ്പുഴ റോഡിൽ ഗതാഗതം നിയന്ത്രിച്ചാകും മയക്കുവെടി വയ്ക്കാന്‍ നീക്കം.