മുഖ്യമന്ത്രിയെ പ്രഭാത നടത്തത്തിന് ക്ഷണിച്ച് ഗവർണർ. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലോക്കറെ കണ്ടിരുന്നു. രാജ്ഭവനിലേത് നല്ല അന്തരീക്ഷം എന്നു മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് പ്രഭാത നടത്തിന് ഗവർണർ ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും 25 മിനിറ്റ് ഗവർണർക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. പരസ്പരം ഉപഹാരം കൈമാറിയാണ് പിരിഞ്ഞത്.