സിപിഎം നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍. അന്യപുരുഷന്മാരും സ്ത്രീകളും ഇടകലരരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറ. കണ്ണൂരില്‍ സി.പി.എം ഏരിയ കമ്മിറ്റിയില്‍ 18 പേരില്‍ ഒറ്റ സ്ത്രീ പോലുമില്ലെന്നും കാന്തപുരം പരിഹസിച്ചു.
നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെതിയിരുന്നു. അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെയാണ് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചത്. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യംപിടിക്കുന്നവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.