വിയ്യൂർ ജയിൽ കവാടത്തിൽ യൂട്യൂബര്‍ മണവാളന്റെ, റീൽ ചിത്രീകരിച്ചയാളുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകും. ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയാണ് മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തത്. നിലവിൽ റിമാൻഡിലായ യൂ ട്യുബര്‍ മണവാളന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ ജയിൽ കവാടത്തിലെ റീൽ പൊലീസ് കോടതിയില്‍ ഉപയോഗിക്കും.
വധശ്രമ കേസിൽ അറസ്റ്റിലായ തൃശൂരിലെ യൂ ട്യൂബർ മണവാളൻ , ജയിൽ കവാടത്തിൽ റീലെടുത്തിരുന്നു. കോളജ് വിദ്യാർഥികളെ കാറിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷഹീൻ ഷാ എന്ന മണവാളനെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു റീൽ . വിയ്യൂർ ജില്ലാ ജയിലിൻ്റെ കവാടത്തിലൂടെ അകത്ത് കയറും മുമ്പ് ഇൻസ്റ്റഗ്രാമിന് വേണ്ടി റീൽസ് ഷൂട്ട് . ഇതേ കേസിലെ ഒന്നാം പ്രതി സഞ്ജയ് ആയിരുന്നു മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്തത് . സഞ്ജയ് ഈ കേസിലെ ഒന്നാംപ്രതിയാണ് . നേരത്തെ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു. സഞ്ജയിയുടെ ജാമ്യം റദ്ദാക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും.
ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന് മുമ്പിൽ 'ആൾ ചമയാൻ' റീൽ ഷൂട്ട് നടത്തിയത് പൊലീസ് വിലക്കി. പക്ഷേ, ഷൂട്ട് തുടർന്നു. തൃശൂർ കേരളവർമ കോളജിൻ്റെ പരിസരത്ത് യൂ ട്യുബർ മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും പരസ്യമായി മദ്യപിച്ചിച്ചുന്നു . ഇത് ചോദ്യം ചെയ്ത വിദ്യാർഥികളെ പിൻതുടർന്ന് വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിചെന്നാണ് കേസ്.
ഏപ്രിൽ 19 നായിരുന്നു വധശ്രമം. തൃശൂർ എരനെല്ലൂർ സ്വദേശിയാണ് മണവാളൻ മുഹമ്മദ് ഷഹിൻ ഷ'. ഏഴര മാസമായി ഒളിവിലായിരുന്നു. കുടകിൽ നിന്ന് മണവാളനെ പിടികൂടിയത് ഇന്നലെയായിരുന്നു. 15 ലക്ഷം ഫോളോവേഴ്സുണ്ട് മണവാളൻ്റെ യു ട്യൂബ് ചാനലിന് . പ്രതിയുടെ അച്ചടക്കമില്ലായ്മ പൊലീസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ യൂട്യൂബറുടെ ജാമ്യം വൈകും.