kanthapuram

വ്യായായ്മ കൂട്ടായ്മകളില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ മതവിധിയെച്ചൊല്ലി വാദപ്രതിവാദം. കാന്തപുരത്തെ പിന്തുണച്ച് ലീഗിനെ കുത്തിയ സമസ്ത അധ്യക്ഷന്‍,  പിഎംഎ സലാമിനെതിരെ ആഞ്ഞടിച്ചു. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു പിഎംഎ സലാമിന്‍റെ മറുപടി. കാന്തപുരത്തിനെതിരായ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മയപ്പെടുത്തി. 

 

കാന്തപുരത്തിന്‍റെ മതവിധിയെ പിന്തുണച്ച് സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കാന്തപുരത്തെ ചാരി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ലീഗിനെ കൊട്ടിയത്. കാന്തപുരത്തെ പിന്തുണച്ച് പിഎംഎ സലാം കഴി‍ഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

അതിനിടെ കാന്തപുരത്തിന്‍റെ നിലപാടിനെതിരെ ആഞ്ഞടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ നിലപാട് സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനന്‍ മയപ്പെടുത്തി. ഒപ്പം കാന്തപുരത്തിന്‍റെ സിപിഎം വിമര്‍ശനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.  കണ്ണൂര്‍ ജില്ലയില്‍ പോലും ഒരു വനിതാ ഏരിയാ സെക്രട്ടറി ഇല്ലാത്ത സിപിഎമ്മാണ്  സ്വിത്മരീ പങ്കാളിത്തത്തെക്കുറിച്ച്  വിമര്‍ശനം ഉന്നയിക്കുന്നത് എന്നായിരുന്നു കാന്തപുരത്തിന്‍റെ  കുറ്റപ്പെടുത്തല്‍. 

ENGLISH SUMMARY:

Controversy has arisen over the religious ruling by Kanthapuram A.P. Aboobacker Musliyar, stating that women should not exercise alongside men in fitness groups.