accident

TOPICS COVERED

പത്തനംതിട്ട ഇളമണ്ണൂരില്‍ പാറകയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മൂന്നുവാഹനങ്ങളില്‍ ഇടിച്ചു. മൂന്നുപേര്‍ക്ക് പരുക്ക്. ഇടികൊണ്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു. കായംകുളം പത്തനാപുരം റോഡില്‍ ഗതാഗതക്കുരുക്ക്.  ലോറി ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയും ടാങ്കര്‍ ലോറി ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കാണ് പരുക്ക്. ഗുരുതരമല്ലെന്നാണ് നിലവില്‍ ആശുപത്രിയില്‍ നിന്നുള്ള വിവരം. ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. 

 
ENGLISH SUMMARY:

Lorry loaded with rock went out of control and hit three vehicles at Ilamannur in Pathanamthitta. Three people were injured