ദമ്പതികള്‍ നെയ്യാറില്‍ ചാടി മരിച്ചത് മകന്റെ വേര്‍പാട് താങ്ങാനാവാതെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ ഏകമകന്‍ മരിച്ചത്. ആ മരണം ഇരുവരുടെയും ജീവിതത്തില്‍ തീരാവേദനയായെന്ന് വ്യക്തമാകുന്നതാണ് ഈ ആത്മഹത്യ.
ഇന്നു രാവിലെ പത്തുമണിയോട് കൂടിയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുട്ടട സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. ഇവര്‍ കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്.
മുട്ടട സ്വദേശികളായ സ്നേഹദേവും ശ്രീകലയുമാണ് മരിച്ചത്. മൃതദേഹം ആദ്യം കണ്ടത് തൊഴിലുറപ്പ് തൊഴിലാളികളാണ്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
The couple who jumped into the Neyyar river is believed to have taken their lives due to the unbearable grief of losing their son, according to the police's preliminary findings:
The couple who jumped into the Neyyar river is believed to have taken their lives due to the unbearable grief of losing their son, according to the police's preliminary findings. Their only son had passed away a year ago, and it is evident that his death left an unhealable wound in their lives, leading to this tragic suicide.