ഉമ തോമസ് എംഎല്‍എ വൈകാതെ ആശുപത്രി വിടുമെന്നും നാല് ആഴ്ചയോളം വീട്ടില്‍ വിശ്രമം വേണ്ടിവരുമെന്നും റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കൃഷ്ണനുണ്ണി പോളക്കുളത്ത്. പി.ടി.തോമസ് അദൃശ്യകരങ്ങളാല്‍ താങ്ങി നിര്‍ത്തിയതുപോലെ അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു ഉമ തോമസിന്റേത്. ഏറെ വെല്ലുവിളി നിറഞ്ഞ ചികില്‍സാ അനുഭവത്തെക്കുറിച്ച് ഡോക്ടര്‍ കൃഷ്ണനുണ്ണി മനോരമ ന്യൂസിനോട് പ്രതികരിക്കുന്നു.