മുവാറ്റുപുഴ കടമറ്റത്ത് വാന്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണ്. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ഇന്നലെ രാത്രി പത്തരയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാർ ജീവനക്കാർ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്.