കമ്പനി ജോലിക്കെന്ന് പറഞ്ഞ് കംബോഡിയയിലേക്ക് കൊണ്ടുപോയ മലയാളി യുവാക്കള്‍ തട്ടിപ്പ് സംഘത്തിന്റ വലയില്‍. ഇന്ത്യക്കാരെ ചതിക്കുഴിയില്‍പെടുത്തി പണം തട്ടുന്ന സംഘത്തില്‍പെട്ടുപോയ യുവാക്കള്‍ രക്ഷപെടാന്‍ വഴിയില്ലാതെ നരകിക്കുകയാണ്. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളിലൊരാള്‍ ഖത്തര്‍ ഇന്‍കാസ് പ്രസിഡന്റ് സമീര്‍ എറാമലയ്ക്ക് അയച്ച ശബ്ദ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. പുറത്തിറങ്ങാന്‍പോലും വഴിയില്ലാതെ നിരവധിപേര്‍ ഇവിടെ അകപ്പെട്ടിട്ടുണ്ടെന്നും രക്ഷപെടാന്‍ ശ്രമിച്ചാല്‍ സംഘം കൊന്നുകളയുമെന്നും യുവാവ് പറയുന്നു.