jain-university

TOPICS COVERED

ഭാവി കേരളം എങ്ങനെ എന്നറിയാനുള്ള അവസരമൊരുക്കുകയാണ് ജെയ്ൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള സമ്മിറ്റ്.  കൊച്ചിയിലെ ജെയ്ൻ സർവകലാശാല ക്യാമ്പസിൽ നാളെ സമ്മിറ്റിന് തുടക്കമാകും. ഏഴു ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ധർ സംസാരിക്കും. 

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ചാണ് ജെയ്ൻ സർവകലാശാലയുടെ ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ കേരള 2025 ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും ഓരോ വിഷയത്തിനനുസരിച്ചുള്ള ശിൽപശാലകളും പ്രഭാഷണങ്ങളും പ്രദർശനങ്ങളുമുണ്ടാവും. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിലൂന്നിയാണ് സമ്മിറ്റ്. ഭൂമിയുടെയും സർഗാത്മകതയുടെയും ഹരിതജീവനത്തിന്റെയും ഭാവി ഓരോ ദിവസത്തെയും വിഷയങ്ങളിലുണ്ട്. ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളുണ്ടാകും. വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപശാലകളും മാസ്റ്റർ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. റോബോട്ടിക് എക്‌സ്‌പോ, ഡ്രോൺ ശിൽപശാല, ടെക് എക്‌സ്‌പോ, സ്റ്റുഡന്റ്സ് ബിനാലെ, ഫ്‌ളീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ് എന്നിവയും ഉച്ചകോടിയുടെ ഭാഗമാണ്. എ.ഐ ഫാഷൻ ഷോയും, ടെസ്ല എക്സ് മോഡൽ പ്രദർശനവുമൊക്കെ ഉച്ചകോടിയിലുണ്ടാകും.

ഇന്ത്യയിലെ ഒരു സർവകലാശാല ഭാവിയെക്കുറിച്ച് ഇതാദ്യമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 25 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന ഉച്ചകോടിയിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾക്ക് പുറമെ ഗവേഷകരും വ്യവസായ വ്യാപാര രംഗങ്ങളിൽ നിന്നുള്ളവരും ശാസ്ത്രജ്ഞരുമടകം വിവിധ മേഖലകളിൽ നിന്നുള്ളവരും ഉച്ചകോടിയുടെ ഭാഗമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ കേന്ദ്ര സംസ്ഥാന മന്ത്രിമാർ സംസാരിക്കും. സമാപന സമ്മേളനം ഗവർണർ ഉദ്ഘാടനം ചെയ്യും. ജെയ്ൻ സർവകലാശാല ഓഡിറ്റോറിയത്തിലും കിൻഫ്രയുടെ കൺവൻഷൻ സെൻ്ററിലുമായാണ് പാനൽ ചർച്ചകളും ശില്പശാലകളും നടക്കുക. ഫെസ്റ്റിവൽ വില്ലേജിൽ എല്ലാ ദിവസവും കലാപരിപാടികളും വിവിധ ബാൻഡുകളുടെ സംഗീതപരിപാടികളും ഉണ്ടാകും. 

The summit at Jain University's Kochi campus will commence tomorrow. Over the course of seven days, more than 100 experts from various fields will deliver talks.: