nikita-kochi-marykundoru-kunjadu

TOPICS COVERED

സെന്‍റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം  കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപായിരുന്നു.പിതാവ്: ഡോണി തോമസ് (യുഎസ്എ), അമ്മ: നമിതാ മാധവന്‍കുട്ടി (കപ്പാ ടിവി). പൊതുദര്‍ശനം തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ ഇടപ്പള്ളി നേതാജി നഗറിലെ വീട്ടില്‍ നടക്കും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നികിത. സംസ്കാരം കൊച്ചിയില്‍

ENGLISH SUMMARY:

Former St. Teresa's College Chairperson Nikita Nayyar (21) passes away