തൃശൂർ മാളയിൽ പള്ളിപ്പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളിയിലാണ് അപകടം. കുഴൂർ വിളക്കുംകാൽ സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പ്രദക്ഷിണം കയറുമ്പോഴായിരുന്നു അപകടം. പടക്കം പൊട്ടിച്ചതിൽ പൊട്ടാതെ വന്ന ഗുണ്ട് കത്തിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. നെഞ്ചിൽ ആഴമായി പൊള്ളലേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾക്ക് അൻപത്തിയെട്ട് വയസായിരുന്നു