മദ്യത്തിന്റെ വില കൂട്ടി. വില വർധിച്ചത് മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെ. പത്ത് രൂപ മുതൽ 50 രൂപ വരെയുള്ള വർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
നാളെ മുതൽ ഔട്ലെറ്റിലേക്ക് പോകുന്നവർ മദ്യം വാങ്ങാൻ ഇതുവരെ കരുതിയ പണം മതിയാവില്ല. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ച് പത്തു മുതൽ 50 രൂപ വരെ അധികമാകും. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ നിലപാടിനു ബവ് കോ ബോർഡും അംഗീകാരം നൽകി.
മദ്യ കമ്പനികൾക്ക് അധികം നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചതോടെ ഔട്ലെറ്റിൽ വിൽക്കുന്ന മദ്യത്തിൻ്റെ വിലയും കൂടി .സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്.640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം. ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി.750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. എം.എച്ച് ബ്രാൻഡി ക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോർഫ്യൂസ് ബ്രാൻഡി ക്ക് 1350 രൂപയാണ് ഇതുവരെയുള്ള വിലയെങ്കിൽ ഇനിയത് 1400 രൂപയാകും. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. വില കുറഞ്ഞവയില്‍ ജനപ്രിയ ബ്രാൻഡുകളിലുൾപ്പെടുന്ന ഒന്നുമില്ല. 301 ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമില്ല. ഇന്നു റി ബ്ലബിക് ഡേ അവധിയായതിനാൽ നാളെ മുതലാണ് വർധന.