bineesh-kozhikode-beach

തിക്കോടിയിലെ ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ച വയനാട് കല്‍പ്പറ്റ സ്വദേശിയായ ബിനീഷ് നാട്ടിലെ ഏതാവശ്യത്തിനും മുന്നിലുണ്ടാവുമായിരുന്നു. ചൂരല്‍മല– മുണ്ടക്കൈ ദുരന്തത്തിലും രക്ഷാപ്രവര്‍ത്തകനായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ബിനീഷ്. തിരയില്‍പ്പെട്ട് ബിനീഷ് അടക്കം കല്‍പറ്റ സ്വദേശികളായ നാലുപേരാണ് മരിച്ചത്.

 

വിശക്കുന്നവര്‍ക്ക് പൊതിച്ചോറുമായി  ബീനിഷ് ആശുപത്രി വരാന്തകളിലുണ്ടാവുമായിരുന്നു. ഉരുള്‍ വിഴുങ്ങിയ ചുരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനത്തിന്‍റെ കരങ്ങള്‍ ബിനീഷ് നീട്ടി. എന്നാല്‍ തിക്കോടിയിലെ തിരമാല കവര്‍ന്നെടുത്ത ബീനിഷിനെയും കൂട്ടുകാരെയും ജീവിതത്തിലേക്ക് കരകയറ്റാന്‍ പക്ഷേ, ആര്‍ക്കുമായില്ല.

ഞായറാഴ്ച രാവിലെയാണ് 25 പേരടങ്ങുന്ന സംഘം കോഴിക്കോട്ടേത്തിയത്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചുറ്റികറങ്ങിയതിനുശേഷമാണ് തിക്കോടിയിലെത്തിയത്. ബിനീഷിനൊപ്പം അപകടത്തില്‍ മരിച്ച അനീസ, വാണി, ഫൈസല്‍  എന്നിവരും കല്പറ്റ സ്വദേശികളാണ്. ഒരുനിമിഷം കൊണ്ട് ഒരുനാടിന്‍റെ നൊമ്പരമായി മാറിയ നാലുപേര്‍. വയനാട് കല്പറ്റ ബോഡി ഷേപ്പ് ജിമ്മില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.

ENGLISH SUMMARY:

Bineesh was also a rescuer in the Chooralmala–Mundakkai disaster