മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിലൂടെ ശ്രദ്ധയായ ബാലതാരം നിഖിത നയ്യാറിന് കണ്ണീരോടെ വിട നൽകി കുടുംബവും കൂട്ടുകാരും. അപൂർവ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം.
വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗത്തോട് നിഖിത പൊരുതി നിന്നു. രണ്ടു തവണ കരൾ മാറ്റി വയ്ക്കൽ ശാസ്ത്രക്രിയ്ക്ക് വിധേയയായി. ഒരാഴ്ച മുൻപായിരുന്നു രണ്ടാമത്തെ ശാസ്ത്രക്രിയ. ഒടുവിൽ ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാക്കി മടക്കം.
കൊച്ചിയിലെ ഇടപ്പള്ളിയിലെ വീട്ടിൽ പ്രിയപ്പെട്ടവളെ അവസാനമായി കാണാൻ എത്തിയവരെല്ലാം കണ്ണീരണിഞ്ഞു. ഏക മകളുടെ വിയോഗം താങ്ങാനാകാതെ മാതാപിതാക്കൾ. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ ബാലതാരം ആയിരുന്നു. ഷാഫി വിടപറഞ്ഞ ദിവസമാണ് നികിതയുടെ വേർപാടും. സെന്റ് തെരേസസ് കോളജിലെ മുൻ ചെയർപേഴ്സൺ കൂടിയായിരുന്നു നികിത. കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്.