Untitled design - 1

പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ കൊച്ചി എളമക്കര പൊലീസാണ് സംവിധായകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സനൽകുമാർ യുഎസിൽ നിന്നാണ് നടിക്കെതിരായ സമൂഹ മാധ്യമ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. 

നടിയെ ടാഗ് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകളാണ് സനൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നടിയുടേതാണെന്ന് പറഞ്ഞ് ചില ശബ്ദസന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയക്. 

പ്രണയാഭ്യർഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്ന് ആരോപിച്ച് സനൽകുമാർ ശശിധരനെതിരെ നേരത്തെയും ഈ നടി പരാതി നല്‍കിയിട്ടുണ്ട്. അന്ന് തിരുവനന്തപുരത്തു നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ആലുവ ഒന്നാംക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്  സനലിന് ജാമ്യം അനുവദിച്ചത്. 2022ലാണ് നടി സനൽ കുമാറിനെതിരെ പരാതി നൽകിയത്. 

ENGLISH SUMMARY:

actress's complaint; Police case against director Sanal Kumar Sasidharan