police-palakkad-02

കൊലയ്ക്ക് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമെന്ന് പാലക്കാട് എസ്.പി അജിത് കുമാര്‍. 2019 മുതൽ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടെന്നും ഭാര്യ വിട്ടുപോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയെന്നും എസ്പി പറഞ്ഞു. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും പൊലീസ്. ആസൂത്രിതമായി ഒറ്റയ്ക്കാണ് കൊല നടത്തിയത്. ആയുധങ്ങള്‍ നേരത്തെ വാങ്ങിയിരുന്നു. കൊലയ്ക്കുശേഷം ചെന്താമര വനത്തിലേക്ക് രക്ഷപ്പെട്ടു. താന്‍ കടുവയെപ്പോലെയെന്ന് ചെന്താമര കരുതി, ആരെയും കീഴ്‌പ്പെടുത്താമെന്ന ധാരണയുണ്ടായിരുന്നെന്നും എസ്പി പറഞ്ഞു.  രാത്രി പത്തരയ്ക്കാണ് പ്രതിയെ പിടികൂടിയത്. വേറെ ആരെയെങ്കിലും കൊല്ലാന്‍ ഉദ്ദേശിച്ചോയെന്ന് വ്യക്തമല്ലെന്നും പൊലീസിന്‍റെ നീക്കങ്ങള്‍ ചെന്താമര നിരീക്ഷിച്ചിരുന്നു.  പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്.പി.

 

മന്ത്രവാദികളെ കണ്ടിട്ടില്ലെന്ന് ചെന്താമര മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് അത് വിശ്വസിച്ചിട്ടില്ല. നെന്മാറയിലേത് ആസൂത്രിത കൊലപാതകമാണ്. ആയുധം നേരത്തെ വാങ്ങി വെച്ചു. പ്രതി വിഷം കഴിച്ചിട്ടില്ല. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നു അത്. മുള്ളുവേലി ചാടിക്കടന്നതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. Also Read: ‘കൊലയ്ക്ക് ഒരാഴ്ച മുന്‍പ് തര്‍ക്കം; സുധാകരന്‍ പരാതി നല്‍കിയത് വൈരാഗ്യം കൂട്ടി’

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. കൊലയ്ക്ക് ഒരാഴ്ച മുന്‍പ് ചെന്താമരയും കൊല്ലപ്പെട്ട സുധാകരനും തമ്മില്‍ തര്‍ക്കമുണ്ടായി. സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയത് വൈരാഗ്യം കൂട്ടി. സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് സുധാകരനെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. സുധാകരനെതിരെ കയര്‍ത്തത് അമ്മ ലക്ഷ്മി ചോദ്യം ചെയ്തതോടെയാണ് അവരെയും ലക്ഷ്യമിട്ടത്. 

തന്റെ ഭാര്യയെയും മകളെയും ക്രൈംബ്രാഞ്ചിലെ പൊലീസുകാരനെയും കൂടി കൊല്ലാനുണ്ടെന്ന് ചെന്താമര മൊഴി നല്‍കി. എത്രകാലം കഴിഞ്ഞാലും അവസരം കിട്ടിയാൽ ഈ മൂന്നുപേരെയും വകവരുത്തുമെന്നും തന്റെ ജീവിതം നശിപ്പിച്ചവരെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ലെന്നും ചെന്താമര ആവർത്തിച്ചു. കൊലപാതകത്തിനുശേഷം വിഷം കുടിച്ചെന്ന് പ്രതി മൊഴി നല്‍കിയെങ്കിലും ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടില്ല. 

ENGLISH SUMMARY:

Palakkad SP Ajith Kumar said the reason for the murder was a feud between families. The SP said that the accused had a feud with Sudhakaran's family since 2019 and that the accused thought that Sajitha's family was the reason for his wife leaving him. The police said that the accused is not guilty and that he is happy with what he did. The murder was planned and carried out alone. The weapons had been purchased earlier. After the murder, Chenthamara escaped into the forest. Chenthamara thought that he was like a tiger and had the idea that he could subdue anyone, the SP said.