locals-protest

നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പിടികൂടിയ ശേഷമുള്ള നാട്ടുകാരുടെ പ്രതിഷേധം കൈകാര്യം ചെയ്യാനാവാതെ പൊലീസ്. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് കീഴടക്കി നെന്‍മാറ സ്റ്റേഷനിലെത്തിച്ചത്. പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച്ചയാണ് ഉണ്ടായതെന്നും പരാതി നല്‍കിയിട്ടും ഗൗരവമായെടുക്കാനോ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടാണ് പിടികൂടാനായതെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം കൈകാര്യം ചെയ്യാനാകാതെ പൊലീസ് ലാത്തിച്ചാര്‍ജും പെപ്പര്‍സ്പ്രേയും പ്രയോഗിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പിടികൂടി സ്റ്റേഷനിലെത്തിച്ച ചെന്താമരയെ കണ്ടിട്ടേ പോകൂ എന്നും നാട്ടുകാര്‍ പറഞ്ഞു. ഗേറ്റിനുമുന്‍പില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ത്തിയ നാട്ടുകാരെ അനുനയിപ്പിക്കാന്‍ പൊലീസ് ഗേറ്റിനു പുറത്തേക്കെത്തി. 

chenthamara-crime

കൊലയ്ക്കുശേഷം വനമേഖലയില്‍ ഒളിച്ച ചെന്താമരയെ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയായിരുന്നു ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ലക്ഷ്യമിട്ടത് അഞ്ചുപേരെ കൊല്ലാനായിരുന്നുവെന്ന് പൊലീസ്. ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയെയും, വീടിനടുത്തുള്ള മറ്റൊരു സ്ത്രീയെയും വകവരുത്തുകയായിരുന്നു ലക്ഷ്യം. ഇന്നലെ രാത്രിയിൽ കാടിറങ്ങി വീടിന് സമീപമെത്തി. പൊലീസും നാട്ടുകാരും തിരയുന്നുവെന്ന് കണ്ട് വീണ്ടും വനമേഖലയിലേക്ക് മാറി. 

സുധാകരൻ്റെ മക്കളെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചെന്താമര. പൊലീസിന്റെ ചോദ്യങ്ങളോട് കൂസലില്ലാതെയാണ് ഇയാള്‍ പ്രതികരിച്ചത്. വൈരാഗ്യ ബുദ്ധിയോടെ ചെന്താമര കൊലപ്പെടുത്തിയത് സുധാകരന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ മൂന്നു പേരെയാണ്.  ഇരട്ടക്കൊലയ്​ക്ക് ശേഷം പ്രതിയ ചെന്താമരയെ പൊലീസ് പിടികൂടിയത് വ്യക്തമായ പ്ലാനിങ്ങിലൂടെ. ചെന്താമരയ്​ക്ക് വിശപ്പ് സഹിക്കാനാവില്ല എന്ന് നാട്ടുകാര്‍ നിരന്തരം പറഞ്ഞതിന്‍റെ ചുവട് പിടിച്ച് പ്രതിയെ കാത്ത് പൊലീസുകാര്‍ വീടിന് കാവലിരിക്കുകയായിരുന്നു.

അതേസമയം, നെന്മാറ ഇരട്ടക്കൊലപാതകത്തിലെ വീഴ്ചയ്ക്ക്  എസ് എച്ച് ഒയ്ക്ക് സസ്പെൻഷൻ. നെന്മാറ സ്റ്റേഷനിലെ ഇൻസ്പെക്ടർ എം മഹേന്ദ്ര സിംഹനയാണ് സസ്പെൻഡ് ചെയ്തത്. 2019 ലെ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ചെന്താമര ജാമ്യ ഉപാധി ലംഘിച്ചെന്ന പരാതി നാട്ടുകാർ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകി ചെന്താമരയുടെ ജാമ്യം റദ്ദാക്കി ജയിലിൽ ആക്കാനുള്ള നടപടി എസ്‌എച്ച്‌ഒ സ്വീകരിച്ചിരുന്നില്ല.