Untitled design - 1

TOPICS COVERED

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു (65) അന്തരിച്ചു. ഹൃദയ സ്പർശിയായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അമ്മയുടെ വിയോഗ വാർത്ത ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. 

"ജീവിതവും സ്നേഹവും, സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും എനിക്ക് നൽകിയത് അമ്മയാണ്. ഞാനുണ്ടാക്കുന്ന സംഗീതത്തില്‍ അമ്മ എന്നിലേക്ക് പകർന്ന് തന്ന സ്നേഹം കൂടിയുണ്ട്. അമ്മ എവിടെയും പോയിട്ടില്ല, എൻ്റെ ഹൃദയത്തിലും, ഞാൻ എടുക്കുന്ന ഓരോ ചുവടിലും 

അവര്‍ ജീവിക്കുന്നു. അമ്മയുടെ ആത്മാവിന് സമാധാനം ലഭിക്കാന്‍ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എന്നാല്‍ അമ്മ എപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്ക് നന്നായറിയാം... നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും, എന്‍റെ വഴിത്താരകളിലെ പ്രകാശവുമായിരിക്കും" – ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം, അമ്മയോടൊപ്പമുള്ള ഛായചിത്രവും അദ്ദേഹം പങ്കിട്ടു. 

ലിവിയുടെ ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ (മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ ഇന്ത്യ, മുംബൈ). വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. 

ENGLISH SUMMARY:

Gopi Sundar's mother Livi Suresh Babu passed away