ബാലരാമപുരത്ത് ഒരു രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത് . ഇന്നലെ രാത്രിവരെ അവള്‍ കണ്ട, അവളെ താലോലിച്ച ഏതോ കൈകള്‍ ദേവേന്ദുവെന്ന കുഞ്ഞുമോളുടെ ജീവനെടുത്തിരിക്കാമെന്നാണ് സംശയം . അതും അങ്ങേയറ്റം ദാരുണമായി. നാട്ടുകാരും വീട്ടുകാരും അയല്‍ക്കാരും പറയുന്നത് പലതരം കഥകളാണ്. ദുരൂഹതകളുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതുകാണുന്ന ആരുടേയും മനസില്‍ ഉയരുന്നതും പലവിധ സംശയങ്ങളാണ്.
വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ പൊലീസ് മൂന്ന് കയറുകള്‍ കണ്ടെത്തി. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാന്‍ പോന്നവയല്ലെന്നും പൊലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്. ഒന്നുകില്‍ പൊലീസ് അന്വേഷണം വഴിതെറ്റിക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒരു കഥ മെനയാനോ ഉള്ള കാട്ടിക്കൂട്ടലുകളാണ് ആ ഷെഡില്‍ കണ്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ പലതാണ്
1. കുഞ്ഞ് ഉറങ്ങിയത് അച്ഛനൊപ്പമെന്ന് അമ്മയും മുത്തശ്ശിയും, അമ്മയ്ക്കൊപ്പമെന്ന് അച്ഛന്‍, യഥാര്‍ത്ഥത്തില്‍ കുഞ്ഞ് ആരുടെ കൂടെയാണ് ഉറങ്ങിയതെന്ന സംശയം ഉയരുകയാണ്.
2. പുലര്‍ച്ചെ കുഞ്ഞിന്‍റെ അമ്മാവന്‍റെ മുറിയില്‍ തീപിടിച്ചു, മണ്ണെണ്ണ ഒഴിച്ചെന്ന് സൂചന, എന്താണ് ആ മുറിയില്‍ സംഭവിച്ചത്?
3. കുട്ടിയുടെ അച്ഛന്‍ വീട്ടില്‍ സ്ഥിരമല്ല, ഇന്നലെ വന്നത് മുത്തച്ഛന്‍റെ മരണാനന്തരച്ചടങ്ങിന്, കൂടെ ചില ബന്ധുക്കളും
4. 30 ലക്ഷംരൂപ കാണാതായെന്ന് കുടുംബം 3 ദിവസം മുന്‍പ് പരാതി നല്‍കി, വ്യാജമെന്ന് പൊലീസ്, കുഞ്ഞിന്‍റെ മരണവുമായി ബന്ധമുണ്ടോ?
5. വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ മൂന്ന് കയറുകള്‍, ജീവനൊടുക്കാന്‍ പോന്ന ബലമുള്ള കയറുകളല്ലെന്ന് പൊലീസ്, താഴെ ഒരു പ്ലാസ്റ്റിക് കസേര
6. കുടുംബാംഗങ്ങളുടെ മൊഴികളില്‍ സര്‍വത്ര പൊരുത്തക്കേടും ദുരൂഹതയും, ഒരേ വീട്ടിലെ ആളുകള്‍ക്ക് പറയാനുള്ളത് വ്യത്യസ്ത അനുഭവങ്ങള്‍
വലിയ സാമ്പത്തിക ബാധ്യതയുള്ള കുടുംബമാണിതെന്ന് പഞ്ചായത്ത് അംഗം മനോരമ ന്യൂസിനോട് പറഞ്ഞു. കുഞ്ഞിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് എം.വിന്‍സെന്‍റ് എം.എല്‍.എയും നാട്ടുകാരും ആവര്‍ത്തിക്കുന്നു.